chinchu Offline

35 Single Female from Keralassery       234
         

Blog

Repose

Never have I seen thy face
Nor I heard your soothing voice
In my fancies I rest my weary head
On your shoulder with ease indeed

As thy velvet fingers touch my face
A deep smile flickers on my lips
I find it hard to define or discern
And I don't know the reason why

Every morning wakes me up
To pomp the infinite sky ahead
I open my eyes from sleep to lime light
To pomp the peaks of western ghats

Where thou sent a lonely breeze
To hug me with its thousand hands
And the coffee blossoms white
To welcome me with its glorious fragrance

The green cloak of the paddy field
Stretches its edge to the horizon
A narrow hub stream flows down
With a sleek and ally silver stripe

My Lord, you are there everywhere
But your face is hidden from me
From the core of reality and the flow of life
Help me soar high with glory to touch your feet of eternity.

ജവാന്‍

നിങ്ങള്ക്ക് സുഖമായി ഉറങ്ങുവാനായി
ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു
മഴയിലും മഞ്ഞിലും വെയിലിലും
വിരഹത്തില്‍ വികാരങ്ങളെ മൂടിവച്ചവര്‍
സ്നേഹത്തിന്റെ വിളിക്കായി കാത്തു
നൊമ്പരങ്ങളെ മറന്നവര്‍
ഞങ്ങള്‍ എന്നേക്കുമായി ഉറങ്ങുമ്പോള്‍
ചേര്‍ത്തു വയ്ക്കണം നിങ്ങളോരോരുത്തരും
കാത്തിരുന്നു കണ്ണ് കഴച്ചവരുടെ
വിരഹത്തിലാവിയായിപോയ
മിഴിനീര്‍ക്കണങ്ങള്‍
ഇനി വരില്ലെന്ന വേവലാതികള്‍
ശൂന്യമായ കിടക്കപ്പാതിയിലും ജീവിതത്തിലും
പരതിപ്പിടയുന്ന വിരലുകളെ
ചേര്‍ത്തു പിടിക്കണം സാന്ത്വനമായി
അനാഥത്വത്തിന്റെ കുഞ്ഞു വിരലുകള്‍
പിടിച്ചു നടത്തണം സ്നേഹത്തോടെ
അപ്പോഴും ഉലയുന്നുണ്ടൊരു നെഞ്ചകം
മുലപ്പാല്‍ വിങ്ങി മിഴിനീരുപ്പു കലര്‍ത്തി
ഒരമ്മ മനം തേടുന്നുണ്ട്
അച്ഛന്റെ വിരല്‍തുമ്പില്‍ നിന്നൂര്‍ന്നുപോയൊരു ജീവനെ
വെറുതെ വസുധയുടെ മണ്ണില്‍
വീഴാതെ കാക്കുന്നുണ്ടൊരു മിഴിനീര്‍ക്കണം
അത് വീണു പൊള്ളരുതീ വസുധയോരിക്കലും
എന്നൊരു ദൃഡനിശ്ചയത്തോടെ

Beautiful people do not just Happen....

The Most Beautiful People We have known are those who have known defeat....
Known Suffering..........
Known Struggle......
Known Loss..............
and have found there way out of the depths
These persons have an appreciation..a sensitivity
And understanding of life that fills them with compassion.. gentleness
And a deep loving concern ........

Beautiful people do not just Happen.....

എന്റെ ഓര്‍മകള്‍ക്കു പോലും ഇന്നു നിന്റെ മുഖം പരിചയമില്ല..

നിനക്കു പറയാന്‍ എന്നും
ഒരുപാട് കഥകളുണ്ടായിരുന്നു.
ഓരോ കഥയുടെയും ഒടുവില്‍
നിന്റെ കണ്ണുകള്‍ നനഞ്ഞിരിക്കും.

നിന്റെ ഉള്ളില്‍
എന്തോ വിഷമമുണ്ടെന്ന്
എനിക്കു തോന്നിയിരുന്നു.
ആദ്യമേ തന്നെ ഞാന്‍
നിന്നോടതു ചോദിക്കുകയും ചെയ്തു.
കവിത തുളുമ്പുന്ന വാക്കുകള്‍
നിന്റെ മറുപടിയില്‍
ഉണ്ടായിരുന്നില്ല.

എങ്കിലും നിന്റെ സാന്നിദ്ധ്യം
ഒരു പാട്ടു പോലെ
എന്നെ തളര്‍ത്തിയിരുന്നു.
യാത്ര ചെയ്ത വഴികളിലെല്ലാം
ഞാനാ സ്വരം തിരഞ്ഞിരുന്നു.

എനിക്കറിയാമായിരുന്നു,
ഏതൊരു കാറ്റിലും
നിന്റെ സാമീപ്യമുണ്ടെന്ന്.
ഞാന്‍ മറന്നു പോയ വരികള്‍
എന്നെ ഓര്‍മ്മിപ്പിച്ചതു നീയാണ്.
നിന്റെ കണ്ണുകളാണ്
എന്നെ ചിന്തയില്‍ നിന്നുമുണര്‍ത്തിയത്.

രാത്രികളുടെ ദൈര്‍ഘ്യമോര്‍ത്ത്
ഞാനാദ്യമായി ആകുലനായത്
നിന്നെ പരിചയപ്പെട്ടതിനു ശേഷമാണ്.
രാത്രികള്‍ ഉറങ്ങാനുള്ളതല്ലെന്നും,
ഉണര്‍ന്നു കിടന്ന് സ്വപ്നം കാണാനുള്ളതാണെന്നും
നീയാണെന്നെയോര്‍മ്മിപ്പിച്ചത്.

ഞാന്‍ ഉറങ്ങുവോളം
എനിക്ക് കാവലായിരുന്നത്
നിന്റെ വാത്സല്യമായിരുന്നു.
നിന്റെ മടിയില്‍ തലചായ്ചുറങ്ങാനാണ്
ഞാനെന്നും കൊതിച്ചിരുന്നത്.

കൈവിട്ടു പോയെന്നു കരുതിയതെന്തോ
നീയെനിക്കു നേടിത്തന്നിരുന്നു.
അകന്നു പോവുന്ന
ഒരു സ്നേഹതിന്റെ ഓര്‍മ്മ
നീയെന്നില്‍ ഉണര്‍ത്തിയിരുന്നു.

ഇന്നീ വഴിയില്‍
തനിച്ചു നടക്കുമ്പോള്‍
ഞാനറിയൂന്നു,
എനിക്കു നഷ്ടമായതെന്തെന്ന്.
എന്റെ ഓര്‍മകള്‍ക്കു പോലും
ഇന്നു നിന്റെ മുഖം പരിചയമില്ല.

നീയൊരു മിഴിനീര്‍ത്തുള്ളിയായ്
എന്റെ മിഴികളില്‍ നിറയുന്നു.
നിന്റെ ചിന്തകള്‍
ഇന്നെനിക്കൊരു വേദനയാണ്.

ആത്മ സുഹൃത്ത്.

ഇത്രമേലാഴത്തിലെന്‍ ഹൃദയത്തിനകത്തളങ്ങളിലേക്ക്...
നീ ആഴ്ന്നിറങ്ങിയെന്നത് ഞാനറിഞ്ഞിരുന്നില്ല...എങ്കിലും
നിന്‍ ഹൃദയത്തിനേല്‍ക്കുമൊരു ചെറു നോവ്‌ പോലും ..
എന്‍ ആത്മാവിലൊരു നീറ്റലായി അറിയുന്നു...
നിന്നെ അലട്ടുമാ രോദനങ്ങളെല്ലാം...
നിനക്കു മുമ്പേ ഞാനറിഞ്ഞിടുന്നു...
അറിഞ്ഞതൊക്കെയും നിന്നില്‍ തെളിയുമ്പോഴും...
നാം ഇത്രമേലടുത്തത് ഞാനറിഞ്ഞിരുന്നില്ല...
ഒന്നായി ചേര്‍ന്നോരീ ഇരു ഹൃദയങ്ങളും...
പങ്കു വെച്ചോരാ ദുഖങ്ങളും ആനന്ദങ്ങളും...
എല്ലാം എല്ലാം ..ഞാനെന്‍ ആത്മാവില്‍ കുറിച്ചിട്ടു..
പുഞ്ചിരികളാല്‍ ഞാന്‍ മറക്കുമെന്‍ ..ആത്മ നൊമ്പരങ്ങളൊക്കെയും...
നീ എന്നുമെന്നില്‍ നിന്നും പുറത്തെടുത്തു...
എടുത്തതൊക്കെയും നിന്‍ നൊമ്പരങ്ങളാക്കി..
എന്നിലെന്നും നീ പുഞ്ചിരി വിടര്‍ത്തുന്നു...
എങ്കിലും നിന്നെ തകര്‍ക്കും നിന്‍ ദുഃഖങ്ങള്‍ ഒക്കെയും..
എന്നില്‍ നിന്നും നീ മറച്ചിടുന്നു...
എന്‍ നയനങ്ങള്‍ തന്‍ ബാശ്പങ്ങളെ ഭയക്കും...
നിന്‍ നയനങ്ങളില്‍ അതെനിക്ക് കാണാന്‍ കഴിയുന്നു...
എന്നിട്ടും...ഇത്ര മേലാഴത്തില്‍ നീ എന്നിലേക്കാഴ്ന്നിറങ്ങിയത്..ഞാനറിഞ്ഞിരുന്നില്ല..
ഇന്നെന്‍ ആത്മാവ് ആരാഞ്ഞതെന്നോട്..
നീ എനിക്കാരെന്ന ചോദ്യമതൊന്നു മാത്രം..
ഒട്ടും മടിച്ചിടാതെ..ഞാനും ചൊല്ലിടുന്നു..
എന്നകതാരില്‍ പാര്‍ക്കുമവന്‍ ..
എന്‍ ആത്മ സുഹൃത്തെന്ന നഗ്ന സത്യം....!!

It was so hard to believe That you were gone.

Your battle is now over, no more tears flowing down your cheek,
no more pain, no more suffering, now you are no longer weak.
I still do not understand why this had to happen to you,
but I am proud to say you are my dad, the greatest man I ever knew.
Although you will not be here to walk me down the aisle,
when that day comes I know you will be by my side with a smile.
You were always there for me and never once made me cry,
until the day you closed your eyes and had to say goodbye.
Now you are my Angel, so spread your wings out wide,
please wrap them around me whenever you see me cry.
Our time together was memorable and God took you way too fast,
But the most precious thing to me was you being there for my first breath,

Thinking of you brings tears to my eyes
I never thought I would see your demise


പിറക്കാതെ പോയ കുഞ്ഞിന്റെ ഡയറി കുറിപ്പില്‍ നിന്നും...

പിറക്കാതെ പോയ കുഞ്ഞിന്റെ ഡയറി കുറിപ്പില്‍ നിന്നും...
------------------------------------------------------------

ജൂണ്‍-15
---------
ഞാനൊരു കുഞ്ഞു പൊട്ടായി അമ്മയുടെ ഗര്‍ഭപാത്രത്തില്‍ പറ്റി പിടിച്ചിരിക്കുന്നു..

ജൂണ്‍-22
---------
ഇപ്പോള്‍ ഞാനൊരു കോശമായി..

ജൂലായ്‌-5
----------
അമ്മ അച്ഛനോട് പറയാ..നമുക്കൊരു വാവ ഉണ്ടാവാന്‍ പോവാണെന്ന്..അമ്മയ്ക്കും അച്ഛനും എന്തു സന്തോഷായീന്നോ..

ജൂലായ്‌-26
------------
എനിക്കിപ്പോ അമ്മ പോഷണങ്ങള്‍ തരാന്‍ തുടങ്ങിയല്ലോ..അച്ഛമ്മ പറഞ്ഞു അമ്മെന്നോട് നന്നായി ഭക്ഷണം കഴിക്കാന്‍..

-ആഗസ്റ്റ്‌3
----------
അമ്മ സുന്ദരിയായി പുറപ്പെട്ടിരിക്കാന്, സ്കാനിങ്ങിനു പോവാന്‍..അച്ഛന്‍ അമ്മയെ മെല്ലെ സൂക്ഷിച്ചാണ് കാറില്‍ കൊണ്ട് പോണേ..എനിക്ക് ഇളക്കം തട്ടാതിരിക്കാന്‍.. ഡോക്ടര്‍ സ്കാനിംഗ് ചെയ്യുമ്പോ,അമ്മേടെ വയറു അമര്ത്തിയപ്പോ, എനിക്ക് പേടിയായി, പിന്നെ അമ്മേടെ വയറ്റില്‍ ആണല്ലോ എന്നത് എനിക്ക് ധൈര്യം തന്നു..

ആഗസ്റ്റ്‌-12
-----------
എനിക്കിപ്പോ കുഞ്ഞു കൈയും, കാലും, വയറും, തലയും ഒക്കെ വന്നല്ലോ..അമ്മയുടെ ഹൃദയ മിടിപ്പും,ശബ്ദവും എനിക്ക് കേള്‍ക്കാം....വേഗം പുറത്തെത്തി, ന്റെ അമ്മയെ കാണാന്‍ കൊതിയായി എനിക്ക്..

ആഗസ്റ്റ്‌-25
------------
അമ്മ വീണ്ടും സ്കാനിങ്ങിനു....അച്ഛന്‍ ചോദിക്കാ ഡോക്ടറോട് ഞാന്‍ എന്തു വാവയാണെന്നു..അപ്പോഎനിക്ക് ദേഷ്യോം, സങ്കടോം ഒക്കെ വന്നു..ഞാന്‍ ആദ്യമായി അമ്മയെ എന്റെ ഇളക്കതിലൂടെ എന്റെ പ്രതിഷേദം അറിയിച്ചു..ഞാന്‍ അനങ്ങിയപ്പോ അമ്മേടെ സന്തോഷം കാണേണ്ടത് തന്നെ.. ഡോക്ടര്‍ പറഞ്ഞല്ലോ ഞാന്‍ പെണ്‍കുട്ടിയാണെന്ന്..എനിക്കും സന്തോഷമായി..നല്ല ഉടുപ്പൊക്കെ ഇട്ടു അങ്ങനെ നടക്കാലോ..പെണ്‍കുട്ടി എന്ന് കേട്ടപ്പോ അച്ഛന്റേം അമ്മെന്റെം മുഖം വാടിയോന്നു എനിക്കൊരു തോന്നല്‍..അച്ഛനും അമ്മയും ഇന്നു മൌനികള്‍ ആയി ഇരുന്നു..അമ്മ ഒന്നും കഴിച്ചതുമില്ല..എനിക്ക് വിശന്നിട്ടുവയ്യ....അച്ഛമ്മയോടു

അമ്മമ്മയോടും അച്ഛന്‍ പറയാണ്‌എനിക്ക് വളര്‍ച്ച പോരെന്നു..രാത്രി അമ്മയും അച്ഛനും പറഞ്ഞു എന്നെ വേണ്ടാന്നു, ഒഴിവാക്കുകയാണെന്നു..എനിക്ക് സങ്കടാവുന്നു, ഞാന്‍ കുറെ ഇളകി നോക്കി. ഇല്ല ന്റെ അമ്മേന്റെ മുഖത്ത് ഒരു സന്തോഷോം ഇപ്പോ ഇല്ല.. .. എന്റെ പൊക്കിള്‍ കോടിയില്‍ ചുറ്റി ആത്മഹത്യ ചെയ്യാന്‍ ഞാന്‍ ശ്രമിച്ചു നോക്കി.കഴിഞ്ഞില്ല.. എന്റെ കുഞ്ഞി ചുണ്ടുകള്‍ വിതുമ്പാന്‍ തുടങ്ങി..

സെപ്റ്റംബര്‍-3
-----------------
അമ്മയും, അച്ഛനും ആശുപത്രിയിലേക്ക്..എന്നെ കളയാന്‍..ഓപ്പറേഷന്‍ ടേബിളില്‍ അമ്മയെ ഡോക്ടര്‍ സൂചി വെച്ചപ്പോള്‍, അമ്മക്ക് വേദനിച്ചപ്പോ എനിക്കും സങ്കടം വന്നു..പാവം ന്റെ അമ്മ..അരണ്ട വെളിച്ചത്തില്‍ ഡോക്ടര്‍ മൂര്‍ച്ചയുള്ള ആയുധങ്ങളുമായി എന്റെ നേര്‍ക്ക്‌ വന്നപ്പോള്‍ ഞാന്‍ പേടിച്ചു മാറി.. എന്റെ പ്രതിഷേദം വക വെക്കാതെ എന്റെ കുഞ്ഞു കാല്‍ വിരലുകളെ അവര്‍ ആദ്യം നുറുക്കിയെടുത്തു.. വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.. പിന്നെ എന്റെ കാലുകള്‍, കൈകള്‍ ഉടല്‍ എല്ലാം 15 മിനിറ്റ് കൊണ്ട് അവര്‍ കലക്കിയെടുത്തു..

നാല് മാസം പ്രായമുള്ള ഭ്രൂണം ആണെങ്കിലും എനിക്കും ഉണ്ടായിരുന്നു ആത്മാവ്..ഞാന്‍ കണ്ടു അമ്മയുടെയും അച്ഛന്റെയും മുഖത്ത് സന്തോഷം..

അങ്ങിനെ എന്റെ ആത്മാവും നിലാവിന്റെ കല്‍പ്പടവുകള്‍ കയറി യാത്ര തുടര്‍ന്നു. ഇനിയുള്ള കുറിപ്പിന് തീയതികളില്ല. കലണ്ടര്‍ തൂങ്ങാത്ത ചുവരുകള്‍ ഇല്ലാത്ത ലോകം ആദ്യം എന്നെ പേടിപ്പിചെങ്കിലും പതുക്കെ മനസ്സ് തണുത്തു കൊണ്ടിരുന്നു...

അവിടെ എത്തിയപ്പോള്‍ എന്റെ പ്രായത്തില്‍ ഉള്ള കുറെ കുട്ടികള്‍, കുഞ്ഞു ചേച്ചിമാര്‍.. അമ്മയുടെ രൂപം തോന്നണ കുറെ അമ്മമാര്‍.. അവരെന്നെ ഓടി വന്നു കോരിയെടുത്തു ഉമ്മ വെച്ചു.. ചേച്ചിമാര്‍ കഥ പറഞ്ഞു തന്നു.. ഈ ഭൂമിയിലെ കുഞ്ഞികിളികളെ തന്റെ മൂര്‍ച്ചയേറിയ ഖഡ്ഗം കൊണ്ട് മുറിവേല്പിച്ചു കൊല്ലണ കഴുകന്മാരെ കുറിച്ച്.. അമ്മമാരുടെ താരാട്ടില്‍ നിന്നും ഞാന്‍ കേട്ടു, ഈ ഭൂമിയിലെ മനുഷ്യ കുപ്പായമണിഞ്ഞ മാംസദാഹികള്‍ ആയ ചെന്നായകളെ കുറിച്ച്.

എല്ലാം കേട്ടപ്പോള്‍ എന്റെ മനസ്സും തണുത്തു.. അമ്മയോടും അച്ഛനോടും ഉള്ള ദേഷ്യോം മാറി.. എന്റെ ഭാഗ്യത്തെ കുറിച്ചോര്‍ത്തു.. ഈ ഭൂമിയില്‍ പെണ്കുഞ്ഞായി പിറക്കാതെ പോയ എന്റെ ഭാഗ്യത്തെ കുറിച്ച്......

..............

പറയുവാന്‍ മറന്ന മൊഴികള്‍

പറയുവാന്‍ മറന്ന മൊഴികള്‍ തിരയാം നമുക്കിന്ന്‌

കരുതി വെച്ചതൊക്കെയും പറയാം

ഒരു വേളയിനി പറയാന്‍ കഴിഞ്ഞില്ലയെങ്കിലോ

മാഞ്ഞു പോയ കിനാവുകളും

മാപ്പു പറയാന്‍ മറന്ന പിണക്കവുമെല്ലാം

പറയാം നമുക്കിന്നീ തണല്‍ മരച്ചോട്ടില്‍

ഒരു വേളയിനി പറയാന്‍ കഴിഞ്ഞില്ലയെങ്കിലോ

പകലോന്‍റെ ചുവപ്പു വറ്റി തുടങ്ങുന്നു

സായന്തനം വിട പറയാന്‍ ഒരുങ്ങുന്നു

വിജനമീ വഴിയോരം ഇരുളുന്നു വീണ്ടും

വൈകരുതിനിയും പറയുക നീ

ഒരു വേളയിനി പറയാന്‍ കഴിഞ്ഞില്ലയെങ്കിലോ

പ്രത്യാശഭരിതം

സൌഹൃദത്തിലും ,പ്രണയത്തിലും സ്നേഹപുഷ്പ്പങ്ങളുടെ
നറുമണം മാത്രമല്ല.... ചതിയുടെയും കാപട്യത്തിന്റെയും വിഷമുള്ളും
ഉണ്ടെന്നു പഠിപ്പിച്ചതും സൌഹൃദവും പ്രണയവും തന്നെ .....
ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് ആഴ്ന്നിറങ്ങി നോവിക്കുന്ന കൂര്‍ത്തു മൂര്‍ത്ത വിഷമുള്ളുകള്‍*എന്നിട്ടും ഒരുപാട് പേര്‍ ,സൌഹൃദത്തിന്റെയും പ്രണയത്തിന്റെയും
വര്‍ണ്ണ വര്‍ണ്ണനയില്‍ വിരാജിക്കുന്നു ,,സങ്ങല്പ്പലോകത്ത് മായകൊട്ടാരങ്ങള്‍ തീര്‍ക്കുന്ന .പഴയകഥയിലെ അടിമയെ പോലെയാവും അവരും ഞാനും ,,,യാധര്ത്യങ്ങളോട് പുറംതിരിഞ്ഞു നിന്ന് ...ഭാവനയുടെ കണ്നാടിയിലെക്കാവാം ഉറ്റുനോക്കുന്നത് .
അവിടെ കാണുന്ന പ്രതിബിംബങ്ങളും ചുറ്റിലും കാണുന്ന രൂപങ്ങളും തമ്മിലുള്ള പൊരുത്തകേട്‌ അറിയാതെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവര്‍ ,,ഭാവന ഒരു അത്ഭുത മായക്കണ്ണാടി തന്നെ ..
ഇല്ലാത്തതിന്റെ പ്രതിബിംബം സൃഷ്ട്ടിക്കും മനോഹര കണ്ണാടി.......
പറയുന്ന നുണകളാണ് പറയാത്ത സത്യങ്ങലെക്കാള്‍ ശ്രേഷ്ട്ടമെന്നു
കരുതുന്നവരുടെ ഗ്രാമത്തില്‍ വെച്ച് ദൈവമേ നീയെനിക്ക് മരണം വിധിക്കരുത് ,,
സ്നേഹത്തിന്റെ അവസാന ഉറവയും വറ്റിവരണ്ടു വന്ധ്യയായ ,,,
സൌഹൃദത്തിന്റെ അവസാന അത്താഴത്തിനു ശേഷം ഒറ്റികൊടുക്കുന്ന സുഹൃത്തുക്കള്‍ ശേഷിക്കാത്ത ,,,നോവിന്റെ നരിച്ചീറുകള്‍ പറക്കുന്ന ,തിരസ്ക്കാരത്തിന്റെ ഇരുണ്ടതാഴ്വാരത്തില്‍ ആരുമറിയാതെ മരിച്ചു വീണാലും ഞാന്‍ ദുഖിതനാവില്ല ...
കാരണം സൌഹൃദത്തിന്റെ പ���ിശുദ്ധിയെ കുടിലതകൊണ്ട് മലീസമാക്കുന്ന പുഞ്ചിരിക്കുന്ന പുരുഷഭാവങ്ങളില്‍ നിന്നും .
സൌന്ദര്യത്തിന്‍ തിളക്കത്തിലും കരിമിഴിനോട്ടങ്ങളിലും വഞ്ചനയുടെ വിഷപെടകം ഒളിച്ചു വെക്കുന്ന സ്ട്രീജന്മാങ്ങളില്‍ നിന്നും
രക്ഷ നല്‍കാന്‍ ദൈവമേ നീയെനിക്കൊരു ,,കവച്ചകുണ്ഡലം നല്‍കുക ,,അതിനായി ഞാന്‍ തപസിരിക്കാം ,,വികാരങ്ങള്‍ ഘനീഭവിച്ച ചിന്തകളുടെ ഇരുള്‍ നിലങ്ങളില്‍ ഞാന്‍ തപസിരിക്കാം
ദൈവമേ കരുണ തോന്നി നീ പ്രത്യക്ഷപ്പെട്ടാലും ഇലെന്ഘിലും എന്റെ കാത്തിരിപ്പും തപസും തുടരും .......വായുവും ജലവും നിഷേധിക്കപ്പെട്ട എന്റെ ദേഹം കൊടും വേനലിലെ ഭൂമിപോലെ വറ്റിവരണ്ടെക്കാം ,,,നിശ്ചിതമല്ലാത്ത ഏതോ നേരത്ത് ആത്മാവ് അതിനെ ഉപേക്ഷിച്ചു പോയേക്കാം ...പ്രതിരോധിക്കാന്‍ ശേഷിയില്ലാത്ത ദേഹത്തെ ജീര്‍ണിപ്പിച്ചു മണ്ണോടു ചേര്‍ത്തു അണുക്കള്‍ വിജയം നേടിയേക്കാം .......എന്നിരുന്നാലും ദൈവമേ നീയും ഒടുവില്‍ പരാജിതനായി എന്നെ തേടിയെത്തും ..സ്നേഹനിരാസത്തിന്റെ തീഷ്ണത നീ സ്വയം അനുഭവിച്ചറിയവേ ..എന്റെ വാക്കുകള്‍ ചിലപ്പോള്‍ നിന്നെ ശല്ല്യപ്പെടുത്തിയേക്കാം,എന്ഘിലും അതിലെ നൊമ്പരത്തിലൂടെ നീ യാദാര്ത്യത്തിലേക്ക് സഞ്ചരിച്ചു സത്യത്തിന്‍ മുറിപ്പാടുകളെ തിരിച്ചറിയും .അനുഭൂതി ക്ഷണികവും അനുഭവം സൂക്ഷിച്ചുവേക്കെണ്ടാവയാനെന്ന തിരിച്ചറിവോടെ നിനക്ക് മടങ്ങാം ,,,,,,നീ എന്നരികിലേക്ക് എത്തവേ മാംസങ്ങളില്‍ പുതഞ്ഞു കിടന്ന അവയവങ്ങളും അവയെ കാത്തുസൂക്ഷിച്ച മാംസവും നേരിയ എല്ലുകളും ഇല്ലാതായാലും ...ഒരു തിരിച്ചറിയല്‍ രേഖ്‌പോലെ ശേഷിക്കുന്ന എനിക്ക് തന്നെ നിര്‍വചിക്കാന്‍ കഴിയാത്ത വര്‍ണ്ണത്തില്‍ രൂപത്തില്‍ എന്റെ അസ്ഥിഷകലങ്ങളെ മണ്ണിന്റെ വിരിമാറില്‍ നിന്നെവിടെ നിന്നെങ്ങിലും നീ കണ്ടെത്തിയെക്കാം കാരണം നീ ദൈവമാണ് ,,ദുഖിക്കരുത് വെറുതെ പുഞ്ചിരിക്കുക എന്റെ വിഡ്ഢിത്തങ്ങലോര്‍ത്തു ,,,എന്റെ മണ്ടത്തരങ്ങലോര്‍ത്തു ,,,സൌഹൃദത്തോടും പ്രണയത്തോടും സ്നേഹമെന്ന വാക്കിനോടും ഞാന്‍ കാണിച്ച ആത്മാര്‍ഥതയുടെ തീവ്രതയോര്‍ത്തു ,,ഹൃദയത്തില്‍ വിശുദ്ധിയുടെ പളുന്ഘു പാത്രം പോലെ ഞാന്‍ സൂക്ഷിച്ച ആദര്‍ശചിന്തകളുടെ ചാപല്ല്യമോര്‍ത്തു നീ വെറുതെ ചിരിക്കുക ...ആ ചിരിയാണ് എന്റെ ആത്മാവിനുള്ള ബലിതര്‍പ്പണം ,,,,,നീ ബലിചോറുരുള ഉരുട്ടി എനിക്കായി കാക്കയെ വിളിക്കരുത് ,,ആ ചോറെടുത്ത് തെരുവില്‍ മാലഖ്‌യെ കണ്ണില്‍ പേറുന്ന എതെന്ഘിലും അനാഥബാലന് നല്‍കുക ,,അവന്റെ വിശ്പ്പടങ്ങും നേരമാവാം ചിലപ്പോള്‍ എന്റെ ആത്മാവ് മോക്ഷം പ്രാപിക്കുക .......ഒടുവില്‍ നിന്റെ തന്നെ കണക്കു പുസ്തകത്തില്‍ ,നിന്റെ സൃഷ്ട്ടികളുടെ പേരുകള്‍ ഉള്ളയിടത്ത് എന്റെ പേരിനു നേരെ ഇങ്ങിനെയും ഒരു മണ്ടന്‍ എന്ന് നീ മറക്കാത്തെ എഴുതി ചേര്‍ക്കുക

........chinchu.....................

WHo is a Real Friend?

A friend is someone who understands your past, believes in your future and accepts you just the way you are
Page: 12345 ...